നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുന്നത്തറക്കവലയ്ക്ക് സമീപം ആയിരുന്നു അപകടം. കിടങ്ങൂര്‍ ഭാഗത്തുനിന്നും കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. അശ്രദ്ധമായി തിരിഞ്ഞ മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ കെഴുവന്‍കുളം സ്വദേശികളായ ദമ്പതികളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന മകളെ സ്വീകരിക്കാന്‍ പോവുകയായിരുന്നു.
0 Comments