പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റെര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത് , ഗോ ബ്ലൂ ക്യാമ്പയിന്‍ ബോധവല്‍ക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു. പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രാജേഷ് അബ്രാഹം ബോധവല്‍ക്കരണ റാലിക്കും സെമിനാറിനും നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗവും ഡോക്ടറുടെ നിര്‍ദേശമില്ലാതെയുള്ള തെറ്റായ ഉപയോഗ രീതിയും കാരണം ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം കൈവരിക്കാന്‍ ഇടയാക്കുകയും നിലവിലുള്ള ചികിത്സകള്‍ ഫലപ്രദമല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ആന്റി ബയോട്ടിക് സാക്ഷരത ബോധവല്‍ക്കരണം സംഘടിപ്പിച്ചിത്.
0 Comments