ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെയും ഏറ്റുമാനൂര്‍ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മാതൃഭാഷ ഔദ്യോഗിക ഭാഷ എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിലണ് ചര്‍ച്ച നടന്നത്. ഏറ്റുമാനൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷനായിരുന്നു. വൈദേശിക ഭാഷയുടെ കടന്നുകയറ്റത്തില്‍ തനതു ഭാഷകളുടെ സംസ്‌കാരവും വൈവിധ്യവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാലഘട്ടത്തിലാണ് ഭരണഭാഷ മാതൃഭാഷയിലേക്ക് കൊണ്ടുവരണമെന്ന് ചിന്ത പൊതുസമൂഹത്തില്‍ ഉണ്ടായത്. മാതൃഭാഷ ഭരണ ഭാഷയാക്കുന്നത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. താലൂക്ക് ലൈബ്രറി കമ്മിറ്റി അംഗം ഡോക്ടര്‍ വി.ആര്‍ ജയചന്ദ്രന്‍ വിഷയാവതരണം നടത്തി. കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് മാത്യു പോള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം, ജനമൈത്രി പോലീസ് സി.ആര്‍.ഒ ജോസഫ് തോമസ്, ലൈബ്രറി ഭാരവാഹികളായ അഡ്വക്കറ്റ് രാജീവ് ചിറയില്‍, ഡോക്ടര്‍ വിദ്യാ ആര്‍ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments