തലപ്പലം ഗ്രാമ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ നടന്നു. തലപ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഹരിത സഭയില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് 255 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് നന്ദന വിജി ,അയറിന് ജിമ്മി ആന്‍ഡ്രിയ ബിജു പിയോ ജി, ഐവിന് സെബാസ്റ്റ്യന്‍, ജൂവല്‍ അല്‍ഫോന്‍സ് എന്നീ കുട്ടികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് പഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മാലിന്യമുക്ത പരിപാടികളില്‍ കുട്ടികളുടെ പങ്കിനെ കുറിച്ച് അധ്യാപക പ്രതിനിധി വിജയകുമാരി ചാക്കോ വിശദീകരിച്ചു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, നവകേരള മിഷന് കോ ഓര്‍ഡിനേറ്റര്‍ വിഷ്ണു, കുടുംബശീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത സഭയില്‍ പങ്കെടുത്ത സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് അനുപമ വിശ്വനാഥ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ തലപ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിടണ്ട് സ്റ്റെല്ല ജോയി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ് ആര് എന്നിവര്‍ പ്രസംഗിച്ചു.
0 Comments