പൂഞ്ഞാര്‍ ടൂറിസം പെര്‍സ്‌പെക്ടീവിലെ മൂന്നാമത് സന്തുഷ്ടിയുടെ സംഗമം സംഘടിപ്പിച്ചു. പാതാമ്പുഴയിലെ പ്ലാത്തോട്ടം ജാക്ക് ഹെറിറ്റെജില്‍ നടന്ന സംഗമം പ്രമുഖ അഭിഭാഷകനും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. മര്യാദകളുടെ ടൂറിസം എന്നതിലൂടെ ഗ്രാമീണ വിനോദസഞ്ചാരത്തിന്റെ ആകര്‍ഷകവും അര്‍ത്ഥവത്തുമായ പ്രയോഗമാണ് ഭൂമിക നടപ്പാക്കുന്നത് എന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. പാരസ്പര്യവും സമഭാവനയും നിസ്വാര്‍ത്ഥതയും പുരോഗതിയും അനുഭവവേദ്യമാകുന്ന സന്തുഷ്ടിയുടെ പരിസരങ്ങളെ സൃഷ്ടിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ചെയ്യുന്നത്. ഭൂമിക പ്രസിഡന്റ് കെ. ഇ. ക്ലമന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.റ്റി.പി.സി. കോട്ടയം മുന്‍ സെക്രട്ടറി തോമസ് പാട്രിക്, തോംസണ്‍ കുന്നേല്‍, ജിന്റോ സെബാസ്റ്റ്യന്‍, കെ.ഒ. ജോസഫ്, ജ്വാലിനി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ബിനോയി ജോസ്, ഡോ. റോയി തോമസ് നൈഷ് മാത്യു, മനു മാനുവല്‍, ബിജു ഇമ്മാനുവല്‍, അരുണ്‍ ജാന്‍സ്, എ.ഡി.ജോസഫ്, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍നേതൃത്വംനല്‍കി.
0 Comments