പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി പ്രകാരം നിര്‍ധന കുടുംബങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ എത്തിച്ചു. ഏറ്റുമാനൂര്‍ പ്രിയ ഗ്യാസ് ഏജന്‍സിയില്‍ നിന്നും പാചകവാതക സിലിണ്ടറും അടുപ്പും ലഭിച്ച കാണക്കാരി ലക്ഷംവീട് കോളനിയിലെ താമസക്കാരിയായ മഹിളാ മണിക്ക് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍ സിലിണ്ടര്‍ കൈമാറി. ബിജെപി മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, സാബു, പി ജെ ജോസഫ്, നഗരസഭ കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, ഉഷ സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാചകവാതക സിലിണ്ടറും അടുപ്പും സൗജന്യമായാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. ഇത്തരം ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ഗ്യാസ് റീഫില്ലിങ്ങിന് സബ്‌സിഡിയും ലഭിക്കും. ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള ടെക്‌നീഷ്യന്മാര്‍ ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കളുടെ വീട്ടിലെത്തി ഇവരുടെ പാചകവാതക കണക്ഷന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ്കൈമാറുന്നത്.
0 Comments