വലവൂര്‍ സഹകരണബാങ്കിനു മുന്നില്‍ നിക്ഷേപകര്‍ ധര്‍ണ്ണ നടത്തി. നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. 1959 ലെ കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു മുന്നില്‍ കേരളപ്പിറവി ദിനത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ നിരവധിയാളുകള്‍ പങ്കു ചേര്‍ന്നു. നിക്ഷേപകരുടെ പണം ഉടനെ തിരികെ നല്‍കണമെന്നും, നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ്ണ നടത്തിയത്.ഫില്‍സണ്‍ മാത്യൂസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ടോമി കുടക്കച്ചിറ അധ്യക്ഷനായിരുന്നു. പ്രസാദ് ഉരുളികുന്നം, ജോര്‍ജ് ഫ്രാന്‍സീസ് പൂവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments