Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങുന്നു.



കടപ്ലാമറ്റം പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. .  കാഞ്ഞിരംപാറ,  മണ്ണാത്തിക്കുഴിപാറ, കൂവെള്ളുക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ദിവസങ്ങളായി കുടിവെള്ളം  മുടങ്ങുന്നത്.  കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതാണ് ജലവിതരണത്തിന് തടസ്സമായത്. പലമാസങ്ങളിലും രണ്ടും മൂന്നും തവണ ഇവിടെ കുടിവെള്ള വിതരണം മുടങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.  കടപ്ലാമറ്റം സര്‍ക്കാര്‍ ആശുപത്രിയും വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.  ഇപ്പോള്‍ 4 ദിവത്തോളമായി ജലവിതരണം മുടങ്ങിയതോടെ ജനങ്ങള്‍ വെള്ളം അടുത്തുള്ള ഭാഗങ്ങളില്‍ നിന്ന് ചുമന്ന് കൊണ്ടുവരുകയാണ്.  പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകളിലുള്ളവരും വലിയ ബുദ്ധിമുട്ടിലാണ്. എത്രയും വേഗം വാട്ടര്‍ അതോറിറ്റി ജലവിതരണം പുനസ്ഥാപിയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 




Post a Comment

0 Comments