Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ദിനാചരണം നടന്നു.



പാലാ കെ. എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ എയ്ഡ്‌സ് ദിനാചരണം നടന്നു. സമൂഹങ്ങള്‍ നയിക്കട്ടെ എന്ന സന്ദേശവുമായി പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍,  മാര്‍സ്ലീവ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.  ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് ദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആര്‍.എം.ഒ. ഡോ. രേഷ്മ  ലേസെക്രട്ടറി   ശ്രീകുമാറിന് റിബണ്‍ കൈമാറി. RMO ഡോ. അരുണ്‍ എയ്ഡ്സ് ദിന സന്ദേശം നല്‍കി.  സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നാഷാദ്, ഡോ. ഷാനു പി. എം.  എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട്  റോസിലന്റ് പി. ജോണ്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മരിയന്‍ മെഡിക്കല്‍ സെന്റര്‍, മാര്‍ സ്‌ളീവാ മെഡിസിറ്റി, എന്നീ നഴ്‌സിംഗ് സ്‌കൂളിലെ കുട്ടികളുടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.




Post a Comment

0 Comments