Breaking...

9/recent/ticker-posts

Header Ads Widget

ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്‌നു മാന്നാനത്ത് തുടക്കമായി.



എഫ്രേംസ് ട്രോഫിക്ക് വേണ്ടിയുള്ള പതിനെട്ടാമത് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍  ടൂര്‍ണ്ണമെന്റ്‌നു മാന്നാനത്ത് തുടക്കമായി. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ്  മത്സരങ്ങള്‍ നടക്കുന്നത് . പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ലൂക്കാ ആന്റണി ചാവറ ഉദ്ഘാടനം നിര്‍വഹിച്ചു.  യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ കുര്യന്‍ ചാലങ്ങാടി അധ്യക്ഷനായിരുന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് മുല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ബൈജു വി ഗുരുക്കള്‍, ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ മാന്നാനം സെയിന്റ് എഫ്രെംസ് സ്‌കൂളും കുര്യനാട് സെന്റ് ആന്‍സ് സ്‌കൂളും തമ്മിലും, എ കെ എം ചങ്ങനാശ്ശേരി. യും പുളിങ്കുന്ന് സെന്റ് ജോസഫ് സ്‌കൂളും തമ്മിലുള്ള മത്സരങ്ങളാണ്നടന്നത്.




Post a Comment

0 Comments