Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി മാസാചരണ സമാപനത്തോടനുബന്ധിച്ച് ഇന്‍ക്ലൂസീവ് കായികോത്സവം



പാലാ BRC യുടെ നേതൃത്വത്തില്‍ ഭിന്നശേഷി മാസാചരണ സമാപനത്തോടനുബന്ധിച്ച് ഇന്‍ക്ലൂസീവ് കായികോത്സവം പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു.  പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ മാര്‍ച്ച് പാസ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍  കായിക മത്സരങ്ങളില്‍ പങ്കെടുത്തു.  സ്റ്റാന്‍ഡിങ് ത്രോ, സ്റ്റാന്‍ഡിങ് ജമ്പ്, 4×100മീറ്റര്‍ റിലേ  ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയാണ് നടന്നത്. ഇന്‍ക്ലൂസീവ് കായികോത്സവം സമാപന സമ്മേളനം പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. ബിപിസി ജോളിമോള്‍ ഐസക്, ബി.ആര്‍.സി ട്രെയിനര്‍മാരായ രാജകുമാര്‍, ജെസ്സി മോള്‍, കായിക അധ്യാപകന്‍ റോയ്, ബി.ആര്‍.സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments