Breaking...

9/recent/ticker-posts

Header Ads Widget

ഡ്രോണ്‍ ഉപയോഗിച്ച് നാനോ ഫെര്‍ട്ടിലൈസേഷന്‍ നടത്തുന്ന പദ്ധതി മാറിയിടം പാടശേഖരത്തില്‍ നടന്നു.



വികസിത ഭാരത സങ്കല്‍പ പദ്ധതിയുടെ ഭാഗമായി ആധുനിക ടെക്‌നോളജി സംവിധാനങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തിച്ച് കര്‍ഷകരെ പരിചയപ്പെടുത്തുന്നു നബാര്‍ഡിന്റെയും കോട്ടയം ജില്ലാ ICAR കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ , ഡ്രോണ്‍  ഉപയോഗിച്ച് നാനോ ഫെര്‍ട്ടിലൈസേഷന്‍ നടത്തുന്ന പദ്ധതി മാറിയിടം പാടശേഖരത്തില്‍ നടന്നു.  ലീഡ് ബാങ്ക് കിടങ്ങൂര്‍ SBI മാനേജര്‍ മഹേഷ് വിഷ്ണു ഉദ്ഘാടനം ചെയ്തു. പാടശേഖര പ്രസിഡന്റ് സി.കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിനു എ.എസ് അടക്കനാട്ട്, ജോണ്‍സണ്‍ ജോസഫ് വലനാട്ട്, ജോര്‍ജിന്‍ ജോസ് കണ്ണാനിക്കല്‍ ,ജോസ് മാത്യു പഴുപ്ലാക്കിതെക്കേല്‍ , റെജി സെബാസ്റ്റ്യന്‍ കൊച്ചറക്കല്‍, തോമസ് ആല്‍ബര്‍ട്ട് വൈക്കത്തേട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments