Breaking...

9/recent/ticker-posts

Header Ads Widget

UDF ജനപ്രതിനിധികള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു




നവ കേരള സദസ്സിന് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് തുക അനുവദിച്ചതില്‍ പ്രതിഷേധിച്ച് UDF ജനപ്രതിനിധികള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. ക്ഷേമ പെന്‍ഷന്‍ പഞ്ചായത്ത് വികസന ഫണ്ട് മറ്റ് ആവശ്യ സേവനങ്ങള്‍ ഒന്നും നല്‍കാതെ നവകേരള സദസിന്  പണം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ജാന്‍സി ജോര്‍ജ്ജ്, KR ശശിധരന്‍ നായര്‍, ജോസ് കൊടിയന്‍പുരയിടം, പ്രവീണ്‍ പ്രഭാകര്‍ , ഷിബു പോതമാക്കിയില്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിക്കുകയും ചെയ്തു. ശേഷം പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ യോഗവും ചേര്‍ന്നു.




Post a Comment

0 Comments