Breaking...

9/recent/ticker-posts

Header Ads Widget

മാര്‍മല അരുവി ടൂറിസ്റ്റ് കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍



തീക്കോയി ഗ്രാമ പഞ്ചായത്ത് മാര്‍മല അരുവി ടൂറിസ്റ്റ് കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നിലവില്‍ വന്നു. ടൂറിസ്റ്റുകള്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തിക്കൊണ്ട് ഹരിത ചെക്ക് പോസ്റ്റും സ്ഥാപിച്ചു.  ഹരിത ചെക്ക് പോസ്റ്റിന്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ഉദ്ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ്, സിബി രഘുനാഥന്‍ ,സിറിള്‍ റോയി, മാളു പി മുരുകന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ്-പുതുവത്സര അവധി പ്രമാണിച്ച് മാര്‍മല അരുവിയില്‍ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.   10 വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് 30 രൂപയാണ് ഫീസ് ഈടാക്കുന്നത്. മാര്‍മല അരുവി ജംഗ്ഷനില്‍ ഇതിനായി ഹരിത ചെക്ക് പോസ്റ്റും പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളും മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. സന്ദര്‍ശന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ്. അരുവി കയത്തില്‍ സന്ദര്‍ശകരെ ഇറങ്ങുവാന്‍ അനുവദിക്കുന്നതല്ല. ഗ്രാമപഞ്ചായത്ത് , പോലീസ് ,ഫയര്‍ ഫോഴ്‌സ് , എക്‌സൈസ്, റവന്യു , ടൂറിസം  തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളുടെ നിയന്ത്രണത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നതാണ്. ഉരുള്‍പൊട്ടലില്‍ മുറിഞ്ഞു പോയ മംഗളഗിരി - മാര്‍മല അരുവി റോഡ് പൂര്‍ണ്ണമായും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു ഗതാഗത യോഗ്യമാക്കി




Post a Comment

0 Comments