കേരളത്തിലെ പ്രശസ്ത എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാഭ്യാസ സ്ഥാപനമായ , പാലാ ബ്രില്യന്റില്‍ സുരേഷ് ഗോപിക്ക് ഹൃദ്യമായ വരവേല്‍പ്. സ്ഥാപന ഡയറക്ടര്‍മാരായ ജോര്‍ജ്ജ് തോമസ് , സെബാസ്‌റ്യന്‍ ജി മാത്യു , സ്റ്റീഫന്‍ ജോസഫ് , സന്തോഷ് കുമാര്‍ എന്നിവരും സ്റ്റാഫും ചേര്‍ന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. ഹര്‍ഷാരവങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രിയ താരത്തെ വരവേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകളര്‍പ്പിച്ച് അധികം താമസിക്കാതെ വീണ്ടും അവര്‍ക്കൊപ്പം സംവദിക്കാനായി എത്തുമെന്ന ഉറപ്പു നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്. ബിജു പുളിക്കകണ്ടം , മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാ ഭവന്‍ , N ഹരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
0 Comments