പാലാ ഗവ: ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കഴിഞ്ഞ ദിവസം സ്വകാര്യ ആമ്പുലന്‍സ് ഡ്രൈവറും ഗുണ്ടകളും ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം പ്രസിഡന്റ് ഡോ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജിവനക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും, സെക്യൂരിറ്റി ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കണമെന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ സിന്ധു കെ.വി അദ്ധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ മാരായ ഡോ: അരുണ്‍, ഡോ: രേഷ്മ, നേഴ്‌സിംഗ് സൂപ്രണ്ടുമാരായ ഗിരിജ.ഹേമ, റോസിലിന്റ്, വൈസ് പ്രസിഡണ്ട് ജോണിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments