പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ ലൈഫ് സ്‌റ്റൈല്‍' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാറില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് വൈല്‍ഡ് ലൈഫ് എജുക്കേഷന്‍ റെനി ആര്‍. പിള്ള ക്ലാസ് നയിച്ചു. എല്ലാ ജീവജാലങ്ങളും നല്ല പ്രകൃതത്തില്‍ ജീവിക്കുമ്പോഴാണ് പ്രകൃതി എന്നുള്ള അര്‍ത്ഥം പൂര്‍ണ്ണമാകുക എന്ന് അവര്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ അജി വി.ജെ., ഹിമ ട്രീസ ജോജു എന്നിവര്‍ സംസാരിച്ചു.
0 Comments