Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിന് സ്‌നേഹോപഹാരം നല്‍കി



യൂജി സി യുടെ  നാക് A പ്ലസ് പ്ലസ് അംഗീകാരം കരസ്ഥമാക്കിയ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിന് 1981 - 8 3 പ്രീഡിഗ്രി എച്ച് ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്‌നേഹോപഹാരം നല്‍കി. പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജര്‍ റവ.ഡോ.അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സിബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. പി. എം.മാത്യു, ജോയ് ജേക്കബ്, അജിത എ. ജി., ബാബു പുറപ്പന്താനം, പി. എം.നൗഷാദ്, എല്‍സമ്മ ജോസഫ്, റോസമ്മ ജേക്കബ്, സിസ്റ്റര്‍ മോളി, പ്രഭ കെ. സി., രാജന്‍ എം. ഡി., ബേബി തോമസ്, രാജ്‌മോള്‍ കെ. കെ., ആന്‍സമ്മ അഗസ്റ്റിന്‍, സെലിന്‍ ജേക്കബ്,അബ്ദുല്‍ റഹീം, സാബു കപ്പിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ അച്ഛനും പ്രിന്‍സിപ്പലും ചേര്‍ന്ന് ഉപഹാരം ഏറ്റു വാങ്ങി. സംഗമത്തോടനുബന്ധിച്ച് കോളജ് ഗ്രൗണ്ടില്‍ വൃക്ഷ തൈനട്ടു.




Post a Comment

0 Comments