ദേശീയ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷി ജില്ല അംബാസിഡറായി പ്രഖ്യാപിക്കപ്പെട്ട സുനീഷ് ജോസഫിനെ ആദരിച്ചു. എലിക്കുളം സ്വദേശിയായ സുനീഷ് ജോസഫിനെ ജില്ലാ കലക്ടറാണ് ഭിന്നശേഷി ജില്ലാ അംബാസ്സഡറായി പ്രഖ്യാപിച്ചത്. എലിക്കുളം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ RDO രാജേന്ദ്ര ബാബു സുനീഷ് ജോസഫിനെയും ഭാര്യ ജിനിയെയും ആദരിച്ചു. 'കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും' എന്ന ഗാനം സുനീഷ് ജോസഫ് കിടന്ന് കൊണ്ട് പാടിയപ്പോള്‍ ശ്രോതാക്കള്‍ കയ്യടിയോടെയാണ് അഭിനന്ദിച്ചത്. ജന്മനാ ഇരു കാലുകളും തളര്‍ന്ന സുനീഷ് ജോസഫിന്റെ മനസ്സിന്റെ ദൃഢതയാണ് ജീവിതത്തോട് പൊരുതാന്‍ ധൈര്യം പകര്‍ന്നത്. ചങ്ങനാശ്ശേരിയിലെ ഭിന്നശേഷി വിദ്യാലയത്തിലെ പഠനം മുതല്‍ കോട്ടയം ജില്ലയില്‍ ഭിന്നശേഷി ക്കാര്‍ക്കായി അനുവദിച്ച പൊതു വിതരണ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ , എലിക്കളം പഞ്ചായത്തിലെ ആദ്യ K - സ്റ്റോര്‍ നടത്തിപ്പു എന്നി നിലകളിലെല്ലാം സുനീഷിനെ എത്തിച്ചത് മനക്കരുത്തും നിശ്ചയദാര്‍ഢ്യവും തന്നെയാണ്. എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ മാജിക് വോയ്‌സ് എന്ന ഗാനമേള ട്രൂപ്പിലെ മുഖ്യ ഗായകനാണ് . സുനീഷിന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ആളാണ് ഭാര്യ ജിനി. 13 വര്‍ഷക്കാലമായി സുനീഷിന്റെ ജിവിതത്തില്‍ താങ്ങും തണലുമായി ജിനി കൂടെയുണ്ട്. എലിക്കുളം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗവും ഭിന്നശേഷിക്കാരുടെ കോ ഓര്‍ഡിനേറ്ററുമായ മാത്യൂസ് പെരുമനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷരായ സൂര്യമോള്‍, അഖില്‍ അപ്പുക്കുട്ടന്‍ .ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ് , ആശ . റോയ്, ദീപ ശ്രീജേഷ്, ജിമ്മിച്ചന്‍ ഈറ്റത്തോട്ട് വിവിധ രാഷ്ട്രീ കക്ഷി പ്രതിനിധികളായസി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് , സി. പി. ഐ. എം ലോക്കല്‍ സെക്രട്ടറി കെ. സി. സോണി. സി. പി. ഐ. സെക്രട്ടറി .വി. വി. ഹരികുമാര്‍ ,ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി രാജന്‍ ആരംപുളിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
0 Comments