Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് കെയര്‍ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.



പാലിയേറ്റീവ് കെയര്‍ ദിനവുമായി ബന്ധപ്പെട്ട് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെയും, കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ഞാനുമുണ്ട് പരിചരണത്തിന് എന്ന പ്രതിജ്ഞ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിധു ജയിംസ് ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് ജയ് മോള്‍ റോബര്‍ട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി സക്കറിയ, മെഡിക്കല്‍ ഓഫീസര്‍ ഡോ.റോസ് സജിത ജോര്‍ജ്, ഡോ.വൃന്ദ കൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു.  കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ മരുന്നുകള്‍, ഡയാലിസിസ് കിറ്റുകള്‍, പലവ്യഞ്ജന സാധനങ്ങള്‍, ബെഡ്ഷീറ്റുകള്‍ എന്നിവ അവരുടെ വീടുകളില്‍  പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ഡോ.റോസ്, ആയുര്‍വേദ ഡോക്ടര്‍, ഡോ. പ്രീതി, ഹോമിയോ ഡോക്ടര്‍ ഡോ. റ്റിനു എന്നിവര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനവും കിറ്റ് വിതരണവും നടത്തി. നഴ്‌സിങ് സൂപ്രണ്ട് ഷൈനി ഫിലിപ്പ്, പാലിയേറ്റീവ് നഴ്‌സുമാരായ റിന്‍സി, മെര്‍ലിന്‍, ഫിസിയോതെറാപ്പിസ്റ്റ് ശരത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍, ക്ലാര്‍ക്ക് ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments