Breaking...

9/recent/ticker-posts

Header Ads Widget

കാന്‍സര്‍ ചികിത്സാരംഗത്ത് ട്രൂ ബീം 3.0 റേഡിയേഷന്‍ തെറാപ്പി സേവനം കാരിത്താസ് ആശുപത്രിയില്‍ ലഭ്യമാക്കി.



ഇന്ത്യയില്‍ ആദ്യമായി കാന്‍സര്‍ ചികിത്സാരംഗത്ത് ട്രൂ ബീം 3.0 റേഡിയേഷന്‍ തെറാപ്പി സേവനം കാരിത്താസ് ആശുപത്രിയില്‍ ലഭ്യമാക്കി. ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ഹൈപ്പര്‍ ആര്‍ക്ക് ടെക്നോളജിയും, സര്‍ഫേസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പിയും (SGRT) യും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ True Beam 3.0 റേഡിയേഷന്‍ തെറാപ്പി കാരിത്താസ് ആശുപത്രിയില്‍  ആരംഭിക്കുന്നത്. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രൂ ബീം ടെക്‌നോളജി  വഴി കാന്‍സര്‍ ചികിത്സാ രംഗത്തു തന്നെ നവീന രീതി അവലംബിക്കാന്‍ കഴിയും.. രോഗിയുടെ കാന്‍സര്‍ കോശങ്ങളും സമീപത്തുള്ള അവയവങ്ങളും മറ്റ് കോശങ്ങളും ദൃശ്യവല്‍ക്കരിക്കാന്‍ ഇമേജിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന  വിപുലീകൃത റേഡിയോ തെറാപ്പി സംവിധാനമാണ്  ട്രൂ ബീം 3.0 സാങ്കേതികവിദ്യ. സങ്കീര്‍ണ 3D ക്യാമറ ടെക്നോളജി ഉപയോഗിച്ചുള്ള സര്‍ഫേസ് ഗൈഡഡ് റേഡിയോ തെറാപ്പി കാന്‍സര്‍ കോശങ്ങളെ കൃത്യമായി ലക്ഷ്യമിടുകയും അവയെ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ അത്യാധുനിക സംവിധാനം കാന്‍സര്‍ ചികിത്സയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി കാന്‍സര്‍ കോശങ്ങളുടെ വ്യാപ്തിയും സ്ഥാനവും കൃത്യമായി നിര്‍ണ്ണയിക്കുന്ന ഉയര്‍ന്ന കൃത്യതയുള്ള റേഡിയോ തെറാപ്പിയും സാധ്യമാക്കുന്നതാണ്.  കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ആശുപത്രിയുടെ സഹ രക്ഷാധികാരിയുമായ മാര്‍. ജോസഫ് പണ്ടാരശ്ശേരിയിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ആശീര്‍വാദ ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഫാ ബിനു കുന്നത്ത്, ജോയിന്‍ ഡയറക്ടര്‍മാരായ ഫാ.ജോയ്സ് നന്ദിക്കുന്നേല്‍, ഫാ. സ്റ്റീഫന്‍ തേവര്‍പ്പറമ്പില്‍ , ഫാ ജിസ്‌മോന്‍ മഠത്തില്‍ , സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍  ഓങ്കോളജിസ്‌റ് പ്രൊഫ. ഡോ. ജോസ് ടോം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments