Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.



കടുവാമുഴി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കടുവാമുഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പൊളിക്കാനുള്ള മുനിസിപ്പല്‍ ഭരണ സമിതിയുടെ നീക്കം അവസാനിപ്പിക്കുക, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ കടുവാ മുഴിയില്‍ സ്ഥപിക്കുക, കടുവാമുഴിയോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. കടുവാ മുഴി സ്റ്റാന്‍ഡ് പൊളിച്ച്  കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ഹുണാര്‍ ഹബ്ബ് സ്ഥാപിക്കാനാണ് നഗരസഭ നീക്കം നടത്തുന്നത്. ബസ് സ്റ്റാന്‍ഡ് പൊളിച്ച് മാറ്റിയുള്ള വികസന പ്രവര്‍ത്തനം അംഗീകരിക്കുകയില്ലെന്ന നിലപാടാണ് പ്രദേശവാസികള്‍ക്കും ഇടത് പക്ഷത്തിനും ഉള്ളത്. കടുവാ മുഴിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വാര്‍ഡ് മെംബര്‍ സജീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസിന്‍ മുന്‍പില്‍ നടന്ന ധര്‍ണ്ണ CPIM ജില്ലാ കമ്മിറ്റിയംഗം രമാ മോഹന്‍ ഉദ്ഘാടനം ചെയ്തു. കടുവാമുഴി ബസ് സ്റ്റാന്‍ഡിന് സമീപം നഗരസഭക്കുള്ള സ്ഥലത്ത് ഹുണാര്‍ ഹബ് നിര്‍മ്മിച്ച് കടുവാ മുഴിയുടെ വികസനം സാധ്യമാക്കാന്‍ നഗരസഭ തയ്യാറാകണമെന്ന് രമ ആവശ്യപെട്ടു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് പൊളിച്ച് മാറ്റി മറ്റൊരു വികസന പ്രവര്‍ത്തനവും അംഗീകരിക്കുകയില്ലെന്നും രമാ മോഹന്‍ പറഞ്ഞു.  ഈരാറ്റുപേട്ടയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ഫണ്ടില്‍ നിന്ന് അനുവദിച്ച 3.25 കോടിയുടെ ഹുണാര്‍ ഹബ്, സ്റ്റാന്‍ഡില്‍   നിര്‍മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഹുണാര്‍ ഹബ് പ്ലാന്‍ പ്രകാരം 7 ലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വരും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡ് പൊളിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പത്ത് കൊല്ലമായിട്ടും പ്രവര്‍ത്തിപ്പിക്കാത്ത സ്റ്റാന്‍ഡിനോടുള്ള ഇടത് സ്നേഹം അനാവശ്യമാണെന്നാണ് നഗരസഭയുടെ നിലപാട്.  കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, ഫൈസല്‍, CPI ജില്ലാ കമ്മിറ്റിയംഗം MG ശേഖരന്‍ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണയില്‍ സംസാരിച്ചു.




Post a Comment

0 Comments