Breaking...

9/recent/ticker-posts

Header Ads Widget

കാവുംകുഴി.. പന്നിക്കാട്ട് റോഡിന്റെ ഉദ്ഘാടനം



കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍  കാവുംകുഴി.. പന്നിക്കാട്ട് റോഡിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കടപ്ലാമറ്റത്തിന്റെ  വികസനത്തിനായി വിവിധ പദ്ധതികള്‍ക്ക് MLA ഫണ്ടില്‍ നിന്നും ധനസഹായം നല്‍കിയതായും കടപ്ലാമറ്റത്തെ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ടാംഘട്ടമായി ഒരുകോടി രൂപ നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍   പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജീന സിറിയക് മുഖ്യപ്രഭാഷണം നടത്തി. കാവുംകുഴി ജംഗ്ഷനു സമീപം തൊണ്ടിക്കല്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഭവനാങ്കണത്തില്‍ ചേര്‍ന്ന  യോഗത്തില്‍  വാര്‍ഡ് മെമ്പര്‍ ജോസ് കൊടിയംപുരയിടം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് MLA യ്ക്ക് നിവേദനം നല്‍കി . യോഗത്തില്‍.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌മോള്‍ റോബര്‍ട്ട്, മെമ്പര്‍മാരായ സച്ചിന്‍ സദാശിവന്‍, പ്രവീണ്‍ പ്രഭാകരന്‍, അംഗന്‍വാടി ടീച്ചര്‍ ഹീന മോള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമവാസികള്‍ ഉപയോഗിച്ചിരുന്ന വീതി കുറഞ്ഞ റോഡ് 12 അടി വീതിയിലാക്കുവാന്‍ പ്രദേശവാസികളായ കാമ്പുഴ മണ്ണഞ്ചേരി ടോമി മാത്യുവും, നിതീഷ് ജെ നിധീനിയും സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയായിരുന്നു. അരകിലോമീറ്റര്‍ റോഡ് ടാറിംഗ് നടത്തി  നവീകരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയോളം റോഡിനായി വകയിരുത്തിയിട്ടുണ്ട്.




Post a Comment

0 Comments