മുപ്പത് വര്‍ഷമായി തരിശ് കിടന്ന ഞീഴൂര്‍ പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ഞീഴുര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ പെരുവ സ്വദേശികളായ ചെത്തു കുന്നേല്‍ ബൈജുവും, എള്ളുകാലായില്‍ ഷിജോയും ചേര്‍ന്നാണ് തരിശുപാടത്ത് നെല്‍കൃഷിയിറക്കിയത്. മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ബോബന്‍ മഞ്ഞളാമലയില്‍, ശരത് ശശി, തോമസ് പനയ്ക്കന്‍, ലിസി ജീവന്‍, ഷൈനി സ്റ്റീഫന്‍, ശ്രീലേഖ മണിലാല്‍ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തംഗം അര്‍ച്ചന കാപ്പില്‍, കടുത്തുരുത്തി ക്യഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബനു, കൃഷി ഓഫീസര്‍ സല് മ,ഞീഴൂര്‍ ഉണ്ണിമിശിഖ പളളി വികാരി ഫാ. സജി മേത്താനത്ത്, കെ.യു.വര്‍ഗീസ്, പി.സി.രാജേഷ്, തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
0 Comments