Breaking...

9/recent/ticker-posts

Header Ads Widget

ബീസാ ക്ലബ്ബിന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിച്ചു.



മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിന്റെ സംരംഭമായ ബീസാ ക്ലബ്ബിന്റെ കെട്ടിടത്തിന് നമ്പര്‍ ലഭിച്ചു. ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളിലെ പരിശോധന പൂര്‍ത്തിയാക്കി കെട്ടിടം നമ്പര്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയായിരുന്നു. കെട്ടിട നമ്പറിനായി 51000 രൂപ ഫീസ് അടച്ചു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ഷാജിമോന്‍ വീണ്ടും സമരമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ നല്‍കിയത്. കോട്ടയം - എറണാകുളം റോഡരികില്‍ മാഞ്ഞുരില്‍ 25 കോടി ചെലവഴിച്ച് മൂന്ന് ഏക്കറോളം സ്ഥലത്ത് സ്‌പോര്‍ട്സ് വില്ലേജ് സംരംഭമാണ് ബീസാ ക്ലബ് എന്ന പേരില്‍ ഷാജി ആരംഭിച്ചത്.  ഫീസ് അടയ്ക്കാന്‍ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയതോടെയാണ് കെട്ടിട നമ്പര്‍ ലഭിക്കാനായി മാസങ്ങള്‍ നീണ്ട ഷാജിമോന്റെ ഇടപെടലിന് പരിഹാരമായത്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാലയില്‍ പറഞ്ഞു. നികുതി നിര്‍ണയം നടത്തി നമ്പര്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്  പറഞ്ഞു.ആദ്യഘട്ടത്തില്‍ ഷാജിമോന്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമരം നടത്തിയതിനെ  തുടര്‍ന്ന് മന്ത്രി പി.രാജീവും മന്ത്രി VN. വാസവനും ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനുള്ള ജില്ലാതല സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള മൂന്നംഗ ജില്ലാതല സമിതി നവംബര്‍ ഏഴിന് നിര്‍ദേശിച്ച അഗ്‌നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ നിരാക്ഷേപ പത്രവും കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സംബന്ധിച്ച രേഖകളും കെട്ടിട നമ്പറിനായി ജനുവരി ആറിന്  ഷാജിമോന്‍ പഞ്ചായത്തിന് നല്‍കിയിരുന്നു.   ഷാജിമോന്‍  കെട്ടിടം നിര്‍മിച്ചിരിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.  മാഞ്ഞൂര്‍ പഞ്ചായത്തംഗമായ ബിനോയി ഇമ്മാനുവല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 13 സര്‍ക്കാര്‍ വകുപ്പുകള്‍ക്കു നോട്ടിസ് അയച്ചിരുന്നു.  വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏകജാലക സംവിധാനമായ കെ സിഫ്റ്റ് വഴി രജിസ്റ്റര്‍ ചെയ്താണ് ഷാജിമോന്‍  സംരംഭം തുടങ്ങിയത്. ജൂലൈ 27 -ന് മന്ത്രിമാരായ വി.എന്‍. വാസവനും റോഷി അഗസ്റ്റിനും ചേര്‍ന്നാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. ഷാജിമോന്‍ 2023 നവംബര്‍ ഏഴിന് കെട്ടിടനമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലും റോഡിലും കിടന്ന് ഷാജിമോന്‍ പ്രതിഷേധിച്ചിരുന്നു. 




Post a Comment

0 Comments