ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐ ടി ഐ ലെ റെഡ് റിബണ്‍ ക്ലബ്ബ് നാഷണല്‍ സര്‍വ്വീസ് സ്‌കീമും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ ട്രെയിനികളും ജീവനക്കാരും രക്തദാനം നടത്തി. രക്തദാന ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ Dr. അഞ്ജന മോഹന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ കെ. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. R R C പ്രോഗ്രാം ഓഫീസര്‍ C. N ബാലകൃഷ്ണപിള്ള , ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബിജു പി.എസ്സ് , സ്റ്റാഫ് സെക്രട്ടറി ദര്‍ശന്‍ലാല്‍ , എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍ മഹേഷ് എം. റ്റി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി 108 പേര്‍ രക്തദാനം നടത്തി.
0 Comments