ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ ടാറിംഗ് പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ അധികം വൈകാതെ ചേര്‍പ്പുങ്കല്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയും. പ്രദേശവാസികളുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. സ്ഥലമേറ്റെടുക്കുന്നതു മുതല്‍ സാങ്കേതിക പിഴവുകളും പ്ലാനിംഗിലെ അപാകതകളുമെല്ലാം പാലം നിര്‍മ്മാണം വൈകാന്‍ കാരണമായിരുന്നു . മോന്‍സ് ജോസഫ് MLA യും മാണി കാപ്പന്‍ MLA യും മന്ത്രി VN വാസവനും പ്രത്യേക താല്പര്യമെടുത്ത് പ്രശ്‌നപരിഹാരത്തിന് PWD മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാലം പണി മുന്നോട്ടു നീങ്ങിയത് . ഇനിയുമേറെ കാത്തിരിക്കാതെ പാലം ഉദ്ഘാടനം നടത്തി ഗതാഗതത്തിനു തുറന്നു കൊടുത്ത് ചേര്‍പ്പുങ്കലിലെ യാത്രാക്ലേശം പരിഹരിക്കുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
0 Comments