MC റോഡില്‍ KSRTC സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ രത്‌നഗിരി പള്ളിക്കു സമീപം വൈകീട്ട് ഏഴേകാലോടെ യായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും പാലക്കാട്ടു നിന്നും കൊട്ടാരക്കരയ്ക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് MC റോഡില്‍ ഗതാഗത തടസ്സവുമുണ്ടായി. ഹൈവേ പോലീസും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി.
0 Comments