മരം വെട്ടുന്നത് നോക്കി നില്‍ക്കുന്നതിനിടെ മുറിച്ചിട്ട മരത്തിന്റെ കമ്പ് തലയിലടിച്ചു വയോധികന്‍ മരിച്ചു. കെ.എസ് പുരം മ്യാലില്‍ (ആലയ്ക്കപ്പറമ്പില്‍) ഗോപിനാഥന്‍ നായര്‍ (73) ആണ് മരിച്ചത്. രാവിലെ 8.30 ഓടെയാണ് സംഭവം. സ്വന്തം വീട്ടുപറമ്പില്‍, വീടിന് പുറകിലായി നിന്നിരുന്ന മരങ്ങള്‍ വെട്ടിമാറ്റുമ്പോളാണ് അപകടം സംഭവിച്ചത് . മരത്തിന്റെ ശിഖരം തലയ്ക്കടിച്ച, വയോധികന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.
0 Comments