ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി പി.വി.ജോയി പൂവംനില്ക്കുന്നതില് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡന്റ് ടോമി പുളിമാന്‍ തുണ്ടം,കോണ്‍ഗ്രസ് നേതാക്കളായ അഡ്വക്കറ്റ് ജി. ഗോപകുമാര്‍, നീണ്ടൂര്‍ മുരളി, ജോ റോയ് പൊന്നാട്ടില്‍, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കൂമ്പിക്കല്‍, കെ.ജി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, അഡ്വക്കേറ്റ് പി രാജീവ്, വിഷ്ണു ചെമ്മണ്ടവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. സമ്മേളനാനന്തരം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവുംനടത്തി.
0 Comments