കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയിലെ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും ബോധവല്‍ക്കരണ സെമിനാറും നടത്തി.കടപ്പൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ബോധവത്കരണ പരിപാടി യോഗ ഇന്‍ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര ഉദ്ഘാടനം ചെയ്തു. ന്യൂ ഇയര്‍ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഡോക്ടര്‍ സരിത ടി.കെ നിര്‍വ്വഹിച്ചു.യോഗ സെന്റര്‍ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അനിയപ്പാസ് പ്രസാദ്, വാര്‍ഡ് മെമ്പര്‍ അംബിക സുകുമാരന്‍, കടപ്പൂര്‍ എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി രാമചന്ദ്രന്‍ കാപ്പിലോരം വിജയകുമാര്‍, ആഷ്ന, ലളിതാംബിക, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും യോഗ മത്സരങ്ങളും നടന്നു.
0 Comments