കേരളാ കോണ്‍ഗ്രസ് എം കൊഴുവനാല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിച്ചു. കൊഴുവനാല്‍ സെന്റ് മേരീസ് കാരുണ്യഭവനത്തിലെ അന്തേവാസികളോടൊപ്പം ചെലവഴിച്ചാണ് ദിനാചരണം നടത്തിയത്. മണ്ഡലം പ്രസിഡന്റ് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയില്‍ കാരുണ്യ ഭവനത്തില്‍ ചേര്‍ന്ന സമ്മേളനം കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു.കേരളാ കോണ്‍ഗ്രസ് എം സംസ്ഥാനകമ്മിറ്റി അംഗം സാജന്‍ സിറിയക് മണിയങ്ങാട്ട്, ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോര്‍ജ്, പഞ്ചായത്ത് അംഗം പി.സി ജോസഫ്, സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പി.എ തോമസ് പൊന്നുംപുരയിടം,കാരുണ്യഭവന്‍ ഡയറക്ടര്‍ പി.എ എബ്രഹാം പന്തലാനി, നിയോജക മണ്ഡലം സെക്രട്ടറി സിബി ഗണപതിപ്ലാക്കല്‍, വാര്‍ഡ് പ്രസിഡന്റ് ബാബു മൂഴയില്‍ സംസ്‌കാരവേദി പ്രസിഡന്റ് ജെയ്‌സണ്‍ കുഴികോടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments