Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ ഇന്നോവയും ടിഗോര്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചു.



കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവിനു സമീപം  ഇന്നോവയും ടാറ്റ ടിഗോര്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചു. അയര്‍ക്കുന്നം ഭാഗത്തേക്കു പോകുകയിരുന്ന ഇന്നോവയും കുറവിലങ്ങാടിനു പോവുകയായിരുന്ന കാറും തമ്മിലാണ് രാവിലെ 11 മണിയോടെ കൂട്ടിയിടിച്ചത്. മോട്ടോര്‍ സൈക്കിള്‍ ഇന്നോവയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇടിക്കുന്നതൊഴിവാക്കാന്‍ ഇന്നോവയുടെ ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ റോഡിനു നടുവിലേക്ക് മറിഞ്ഞു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.





Post a Comment

0 Comments