Breaking...

9/recent/ticker-posts

Header Ads Widget

സൂചനാബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു



കിടങ്ങൂര്‍ ചെക്ക്ഡാമില്‍ പഞ്ചായത്ത് സ്ഥാപിച്ച സൂചനാബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.   ചെക്ക്ഡാമിന്റെ ഇരുകരകളിലും സ്ഥാപിച്ച ബോര്‍ഡുകളാണ് ഇളക്കി മാറ്റി നശിപ്പിക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ ശ്രദ്ധിച്ചതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ബോര്‍ഡുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ചെക്ക്ഡാമില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം സനില്‍കുമാര്‍ പറഞ്ഞു.




Post a Comment

0 Comments