ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനാവുമെന്ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിനും തുടര്‍ നടത്തിപ്പിനും ജനപങ്കാളിത്തം അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്റെ പുതിയ നിര്‍വ്വഹണ സഹായ ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഐ.ഇ.സി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , മുന്‍ പ്രസിഡന്റ് ബോബിച്ചന്‍ മാത്യു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മാരായ സനില്‍കുമാര്‍ പി.റ്റി, ദീപലതാ സുരേഷ്, പി.ജി.സുരേഷ്, സെക്രട്ടറി രാജീവ് .എസ് .കെ, ഐ.എസ്.എ. പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , മെമ്പര്‍മാരായ ലൈസമ്മ ജോര്‍ജ് , ടീന മാളിയേക്കല്‍, മിനി ജറോം, കുഞ്ഞുമോള്‍ ടോമി, കെ.ജി. വിജയന്‍ , സിബിസിബി, വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ അനു ശങ്കര്‍ .കെ .എസ് , പ്രോജക്ട് ഓഫീസര്‍ എബിന്‍ ജോയി, കോര്‍ഡിനേറ്റര്‍ ഷീബാ ബെന്നി, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ മോളി ദേവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments