കോട്ടയം ജില്ലാ ക്ഷീര സംഗമം ജനുവരി അഞ്ച്, ആറ് തീയതികളില്‍ കടുത്തുരുത്തിയില്‍ നടക്കും. കെ എസ് പുരം ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി അഞ്ചിന് രാവിലെ 8.30ന് ക്ഷീരജ്യോതി പാല്‍ ഉത്പന്ന നിര്‍മാണ നൈപൂണ്യ വികസന പരിപാടി, ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ക്ഷീരജാലകം -ഡയറി എക്സിബിഷന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷീരഗാഥ - കര്‍ഷകരുടെ വിജയകഥകള്‍, ക്ഷീരജ്വാല - സംഘം പ്രതിനിധികള്‍ക്കുള്ള ശില്‍പശാല, ക്ഷീരസന്ധ്യ എന്നിവയും നടക്കും. ആറിന് രാവിലെ 9.30ന് ക്ഷീരപ്രഭ ക്ഷീരവികസന സെമിനാര്‍ - ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്യും. 11.30ന് ക്ഷീരസംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ മുഖ്യാതിഥിയായിരിക്കും. എംപിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, ആന്റോ ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, എംഎല്‍എമാരായ സി.കെ. ആശ, ചാണ്ടി ഉമ്മന്‍, ജോബ് മൈക്കിള്‍, മാണി സി.കാപ്പന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,വി. ബിന്ദു, ക്ഷീരവികസന ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകന്‍, കൂടുതല്‍ പാല്‍ അളക്കുന്ന എസ് സി, എസ് ടി കര്‍ഷകന്‍, മികച്ച ക്ഷീരസംരഭകന്‍ തുടങ്ങിയവരെ യോഗത്തില്‍ ആദരിക്കും. കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. ശാരദ, അസിസ്റ്റന്റ് ഡയറക്ടര്‍ വിജി വിശ്വനാഥ്, കടുത്തുരുത്തി ക്ഷീരവികസന വകുപ്പ് ഓഫീസര്‍ എന്‍.കെ. ഷിന്‍ഡ്യ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, കെ എസ് പുരം ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments