കയറ്റം കയറുന്നതിനിടയില്‍ തേക്കിന്‍ തടികള്‍ കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. കിടങ്ങൂര്‍ ചെമ്പിളാവ് റോഡില്‍ ഉത്തമേശ്വരം ഭാഗത്താണ് തേക്കുതടി കയറ്റിയെത്തിയ ലോറി അപകട ഭീഷണിയായത്. പിന്‍ഭാഗം താഴുകയും തേക്കിന്‍ തടികള്‍ റോഡില്‍ തട്ടിനില്‍ക്കുകയും ചെയ്തപ്പോള്‍ മുന്‍ ചക്രങ്ങള്‍ റോഡില്‍ നിന്നും ഉയര്‍ന്ന നിലയിലായിരുന്നു. സമീപത്തെ വിടിന്റെ മതില്‍ ഇടിച്ചു തകര്‍ക്കുമെന്ന ആശങ്കയും ഉയര്‍ന്നു. JCB എത്തിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി നേരെയാക്കി യാത്ര തുടരാന്‍ കഴിഞ്ഞത്.
0 Comments