മീനച്ചില്‍ താലൂക്ക് NSS വനിതാ യൂണിയന്‍ പ്രസിഡണ്ട് വള്ളിച്ചിറ മമ്പള്ളില്‍ A.K സരസ്വതിയമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. സരസ്വതിയമ്മ ടീച്ചറുടെ മൃതദേഹം NSS മീനച്ചില്‍ താലൂക്ക് യൂണിയന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് CP ചന്ദ്രന്‍ നായര്‍, വനിതാ യൂണിയന്‍ ഭാരവാഹികളായ ബിജി മനോജ്, അംബികാ സുരേഷ്, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ,അജിത് സി നായര്‍, വേണു ഗോപാല്‍, ഷാജികുമാര്‍, പ്രകാശ് കുമാര്‍, ശശികുമാര്‍, വിവിധ കരയോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു. രണ്ട് പതിറ്റാണ്ടായി മിനച്ചില്‍ താലൂക്ക്് NSS വനിതാ യൂണിയന്‍ ഭാരവാഹിയാണ് സരസ്വതിയമ്മ ടീച്ചര്‍. പാലാ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട പ്രിന്‍സിപ്പലായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 ന് വള്ളിച്ചിറയിലെ വീട്ടുവളപ്പില്‍ നടക്കും.
0 Comments