Breaking...

9/recent/ticker-posts

Header Ads Widget

തങ്കപ്പനും കുടുംബത്തിനും പുതുഭവനമൊരുങ്ങി



ടാര്‍പോളിന്‍ ഷെഡ്ഡില്‍ ദുരിതജീവിതം നയിച്ചിരുന്ന കടുത്തുരുത്തി പൂഴിക്കോല്‍  വലിയ കാലായില്‍ തങ്കപ്പനും കുടുംബത്തിനും പുതുവര്‍ഷ ദിനത്തില്‍ പുതുഭവനമൊരുങ്ങി. ജോര്‍ജ്ജ് കുളങ്ങര നേതൃത്വം നല്‍കുന്ന മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് തങ്കപ്പന്  വീട് നിര്‍മ്മിച്ച് നല്‍കിയത്.  വീടിന്റെ താക്കോല്‍ ദാനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.നവംബര്‍ മാസം 20 ന് തറക്കല്ലിട്ട്, ഡിസംബര്‍ 7 ന് കട്ടിളവപ്പ് നടത്തി 41 ദിവസം കൊണ്ടാണ് ഭവനത്തിന്റെ പണി പൂര്‍ത്തികരിച്ചത്. കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ ഭവനപദ്ധതി നടപ്പാക്കിയത്. കമ്പനി ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കന്‍,  മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ്  വാസുദേവന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു,പഞ്ചായത്ത് മെമ്പര്‍ ഷിജി കുര്യന്‍, ശില്‍പ്പാദാസ്, സാജു കുര്യന്‍, M.V മനോജ്, രാജു തെക്കേകാലായില്‍, വി എ മാത്യു, ബെന്നി മാത്യു, ടി.വി ജെയിംസ്, തുടങ്ങിയവര്‍ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments