എന്‍ ജി ഒ യൂണിയന്‍ വജ്ര ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവകേരളം ജനപക്ഷ സിവില്‍ സര്‍വീസ് എന്ന സന്ദേശവു മായി സംസ്ഥാനത്ത് 60 അതിദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു. കോട്ടയം ജില്ലയില്‍ നാല് വീടുകള്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയായത്. കുറവിലങ്ങാട് , കാളികാവ് ഗോവിന്ദപുരത്ത് പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ സി ഐ ടി യു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം എ വി റസ്സല്‍ കൈമാറി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ,എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉദയന്‍ വി കെ , ഗവ.ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു സംസ്ഥാന ട്രഷറര്‍ സദാനന്ദശങ്കര്‍ , വാര്‍ഡ് മെമ്പര്‍ രമ രാജു ജില്ലാ സെക്രട്ടറി കെ ആര്‍ അതില്‍ കുമാര്‍ ഭവന നിര്‍മാണ സമിതി കണ്‍വീനര്‍ ജി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു . എന്‍ ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം എന്‍ അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായര്‍ ,യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി എന്നിവരും പങ്കെടുത്തു.
0 Comments