കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പ് സമാപിച്ചു. പാതയോരം സ്‌നേഹാരാമമാക്കി മാറ്റിക്കൊണ്ടാണ് NSS ക്യാമ്പ് നടന്നത്. വെമ്പള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഡിസംബര്‍ 26 ന് ആരംഭിച്ച ക്യാമ്പ് തിങ്കളാഴ്ച സമാപിച്ചു. സമന്വയം 2023 ക്യാമ്പിനോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യമാക്കിയുള്ള പരിപാടികളും ലഹരിക്കെതിരെ പ്രതിരോധം, സ്‌നേഹാരാമം, ഹരിത ഗൃഹം, നാട് അറിയാം, മാലിന്യ മുക്ത സമൂഹം, ജീവധ്യുതി,തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു. ഹ്യൂമന്‍ ബുക്ക്, പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണം, തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തി. തിങ്കളാഴ്ച ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് സ്‌നേഹാരാമം പദ്ധതിയുടെ സമര്‍പ്പണം കണക്കാരി ഗ്രാമപഞ്ചായത്ത് അംഗം അംബിക സുകുമാരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലൗലി മോള്‍, കാണക്കാരി അരവിന്ദാക്ഷന്‍, വി.ജി. അനില്‍കുമാര്‍, ജോര്‍ജ് ഗര്‍വാസീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിനി.എസ്,പ്രോഗ്രാം ഓഫീസര്‍സീമ ജെയിംസ്, വോളണ്ടിയര്‍ ലീഡര്‍ നന്ദു എം എ, പിടിഎ വൈസ് പ്രസിഡണ്ട് ബിജു തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
0 Comments