കേന്ദ്രസര്‍ക്കാറോ സംസ്ഥാന സര്‍ക്കാരോ വിളിക്കുന്ന പരിപാടികളില്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് നല്ല ബന്ധം എന്നതാണ് മലങ്കര സഭയുടെ നിലപാടെന്നും അതില്‍ കക്ഷിരാഷ്ട്രീയ പരിഗണനകളില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക് മറുപടി പറയുകയായിരുന്നു മെത്രാപ്പോലീത്ത. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സഭയുടെ കുഴപ്പമല്ലെന്നും പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
0 Comments