പുന്നത്തുറ ഗവ up സ്‌കൂളില്‍ സയന്‍സ് മാത്‌സ് ഫിയസ്റ്റ സംഘടിപ്പിച്ചു. ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രൊജക്ട് അവതരണം പ്രദര്‍ശനം തുടങ്ങിയവ നടന്നു. ഏറ്റുമാനൂര്‍ നഗരസഭാംഗം എബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ ജോസ്മി ജോസഫ് അധ്യക്ഷത വഹിച്ചു. SSG പ്രസിഡന്റ് M Kസുഗതന്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ്, അമ്പിളി CS , ജോബിന്‍ KJ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒന്നാം ക്ലാസ് കുട്ടികളുടെ കത്തെഴുത്തു സമാഹാരമായ സംയുക്ത ഡയറിയുടെ പ്രകാശനവും നടന്നു. കുട്ടികള്‍ ഒരുക്കിയ ശാസ്ത്ര മാജിക്കുകളും പ്രൊജക്ടുകളും ചോദ്യ ബാങ്കുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചു.
0 Comments