രാമപുരം ഉപജില്ല സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ എല്‍.പി വിഭാഗത്തില്‍ വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ കിരീടവും വലവൂര്‍ സ്‌കൂളാണ് നേടിയത്. രണ്ടാം ക്ലാസ്സുകാരി സാധികയുടെയും സേയ ടോണി, ശ്രീനന്ദന , ദേവിക, അനയ, ആദിത് എബി , ആദിത് രാജേഷ്, അഭിനവ് എന്നിവരുടെ പ്രകടന മികവിലാണ് സ്‌കൂള്‍ നേട്ടം കൊയ്തത്. ചരിത്ര വിജയം നേടിയ വലവൂര്‍ ഗവണ്മെന്റ് സ്‌കൂളിലെ കുട്ടികളെ കരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം, രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മേരിക്കുട്ടി ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, എന്നിവര്‍ അഭിനന്ദിച്ചു.
0 Comments