Breaking...

9/recent/ticker-posts

Header Ads Widget

സജി തടത്തില്‍ രാജിവച്ചു.



അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍  രാജിവച്ചു. UDFലെ മുന്‍ ധാരണ പ്രകാരമാണ് രാജി. യുഡിഎഫ് ധാരണ പ്രകാരം മൂന്നുവര്‍ഷം കോണ്‍ഗ്രസിനും രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. അടുത്ത പ്രസിഡണ്ട് സ്ഥാനം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. മാലിന്യമുക്ത പഞ്ചായത്ത്, പെണ്ണാര്‍ ശുചീകരണം, റോഡുകളുടെ നവീകരണം മാവേലി നഗര്‍ കുടിവെള്ള പദ്ധതി, അതിരമ്പുഴ പച്ചക്കറി മാര്‍ക്കറ്റില്‍ ശുചിമുറി, ടേക്ക് എ ബ്രേക്ക് പ്രോജക്ട് തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞതായും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതെന്നും സജി തടത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും സജിതടത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബുധനാഴ്ച രാജി വയ്ക്കുന്നതിനു മുന്‍പ് പഞ്ചായത്ത് കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച ശേഷം  സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന്എല്ലാവര്‍ക്കും മധുരം പകര്‍ന്നു നല്‍കിയാണ് സജി  തടത്തില്‍ പടിയിറങ്ങിയത്.




Post a Comment

0 Comments