ഏറ്റുമാനൂര്‍ ശക്തി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് നവവത്സര ആഘോഷം സംഘടിപ്പിച്ചു. സമൂഹനന്മയ്ക്കായുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ഒരു വര്‍ഷം നീളുന്ന ഉണര്‍വ് 2004 എന്ന പരിപാടിയുമായി സംയോജിപ്പിച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണം, സ്ത്രീശക്തികരണം, നികുതി- നിയമ ബോധവല്‍ക്കരണം, യുവജന- വിദ്യാര്‍ത്ഥി ക്ഷേമം, ആരോഗ്യം, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തന പദ്ധതികളുടെയും ആഘോഷ പരിപാടികളുടെയും ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം.എസ് മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ സംഘടിപ്പിച്ച എന്റെ അടുക്കളത്തോട്ടം പദ്ധതിയില്‍ വിജയികളായവര്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്ത്രീജന്യ രോഗങ്ങള്‍ എന്ന് വിഷയത്തില്‍ ആരോഗ്യ പരിശോധനയും ബോധവല്‍ക്കരണവും ഡോക്ടര്‍ ഗീതാ പ്രദീപിന്റെ നേതൃത്വത്തില്‍ നടന്നു. അസോസിയേഷന്‍ സെക്രട്ടറി ബി സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഡോക്ടര്‍ ടി യു സുകുമാരന്‍, ഡോക്ടര്‍ പി സവിത, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസ് ദിനേശ് ആര്‍ ഷേണായി നയിച്ചു. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.
0 Comments