Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പിന് അക്ഷരനഗരിയില്‍ വരവേല്‍പ്പ്



62-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കൊല്ലത്ത് തിരി  തെളിയും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കു നല്‍കുന്ന സ്വര്‍ണക്കപ്പിന് അക്ഷരനഗരിയില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. കലോത്സവവേദിയായ കൊല്ലത്തേക്കുള്ള ഘോഷയാത്രയ്ക്കാണ് കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കിയത്. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ സ്വര്‍ണക്കപ്പ് ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ല സ്വീകരിച്ചു. പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ. ഗിരീഷ് ചോലയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗിരിജ, വിദ്യാകിരണം ജില്ലാകോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് എന്നിവര്‍ കപ്പില്‍ ഹാരമണിയിച്ചു. പരീക്ഷഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ.ഗിരീഷ് ചോലയില്‍ അധ്യക്ഷത വഹിച്ചു. 117.5 പവന്‍ വരുന്ന സ്വര്‍ണക്കപ്പ് തൊടുപുഴ ട്രഷറിയില്‍ നിന്ന് രാവിലെ ഒമ്പതിനാണ് കോട്ടയത്ത് എത്തിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ വൈകിട്ട് ഘോഷയാത്ര കൊല്ലത്തെത്തും.  ജനുവരി നാലു മുതല്‍ എട്ടുവരെയാണ് കലോത്സവം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗിരിജ, വിദ്യാകിരണം ജില്ലാകോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കോട്ടയം ഈസ്റ്റ് എ.ഇ.ഒ: അനില്‍ തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ: പി.എസ്. ബിന്ദു, എസ്.എസ്.കെ. ബ്ളോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ എസ്. നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു തോമസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments