ആ.ത്മ.ഹ.ത്യാ ഭീ.ഷ.ണി മുഴക്കി യുവാവ് ടവറിനു മുകളില്‍ കയറി. കട്ടച്ചിറയില്‍ കൂടംകുളം വൈദ്യുതി ലൈനിന്റെ ടവറിലാണ് യുവാവ് കയറി നിലയുറപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ പ്രദീപ് ആണ് ടവറിനു മുകളില്‍ കയറിയിരിക്കുന്നത്. ഇയാളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നും, മക്കള്‍ ചൈ.ല്‍ഡ് ലൈ.നി.ല്‍ ആണെന്നും, ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യം. ഇതിനുമുമ്പും ഇയാള്‍ പാലായില്‍ വൈദ്യുതി ടവറില്‍ കയറി ഭീ.ഷ.ണി മുഴക്കിയിരുന്നു. പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും, വിവിധ കെഎസ്ഇബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും പാലായില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കിടങ്ങൂര്‍ പോലീസുംസ്ഥലത്തുണ്ട്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
0 Comments