വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 108-മത് വാര്‍ഷികാഘോഷവും രക്തസാക്ഷി ദിനാചരണവും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ പതാക ഉയര്‍ത്തി. കരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെജിമോന്‍ എംആര്‍ അധ്യക്ഷത വഹിച്ചു. പിടിഎ അംഗം സുമേഷ് കാരക്കുന്നേല്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ കൃഷ്ണസ്വാമി നിര്‍വഹിച്ചു. കേണല്‍ കെഎന്‍വി ആചാരി ഗാന്ധിസ്മൃതി സന്ദേശം നല്‍കി. രക്തസാക്ഷിത്വ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിട്ട. പ്രൊഫ. കെ.പി ജോസഫ് കടുകപ്പള്ളി കുട്ടികള്‍ക്ക് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ വിതരണം ചെയ്തു. സംഗീതജ്ഞന്‍ തീക്കോയി രാധാകൃഷ്ണനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം പൊന്നാട അണിയിച്ച് ആദരിച്ചു. ജലം അമൂല്യമാണ് എന്ന സന്ദേശം നല്‍കുന്ന തീര്‍ത്ഥം എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ, എസ് എം സി പ്രസിഡന്റ് രാമചന്ദ്രന്‍ കെ.എസ്, എം പി ടി എ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
0 Comments