കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സ് കാടുകയറിയ നിലയില്‍. കരൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നെച്ചിപുഴൂരില്‍ ചീമ്പനാടി പാടശേഖരത്തിലാണ് കുടിവെള്ള പദ്ധതിയുടെ കുളം കാടു കയറി കിടക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കായി പ്രത്യേക കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്. കുളത്തിന് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ കാടുകയറി പൂര്‍ണ്ണമായും മൂടിയിരിക്കുകയാണ് . കുളം വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കണമെന്ന ആവശ്യം ഉയരുകയാണ്. പഞ്ചായത്ത് അധികൃതരോട് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍പറഞ്ഞു.
0 Comments